Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Court

ബ്രി​ജ് ഭൂ​ഷ​ൻ ശ​ര​ൺ സിം​ഗി​ന്‍റെ വിടുതൽ ഉ​ത്ത​ര​വി​നെ​തി​രെ ഡ​ൽ​ഹി കോ​ട​തി​യി​ൽ അ​പ്പീ​ലു​മാ​യി വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ മേ​ധാ​വി ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ വെ​റു​തെ​വി​ട്ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ നാ​ല് വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ൾ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നും ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മാ​റി​നു​മെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഡ​ൽ​ഹി കോ​ട​തി ഇ​രു​വ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് അ​ശ്വ​നി പ​ൻ​വാ​റി​ന്‍റെ ഓ​ഗ​സ്റ്റ് മൂ​ന്നി​ലെ ഉ​ത്ത​ര​വാ​ണ് അ​പ്പീ​ലി​ൽ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യെ​ന്നും, ലൈം​ഗി​കാ​തി​ക്ര​മ ഇ​ര​ക​ളു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ മു​ൻ​വി​ധി കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യെ​ന്നും ഗു​സ്തി​താ​ര​ങ്ങ​ളു​ടെ അ​പ്പീ​ലി​ൽ ആ​രോ​പി​ക്കു​ന്നു. ഇ​ര​ക​ളു​ടെ ചു​റ്റു​പാ​ടു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി യാ​ഥാ​സ്ഥി​തി​ക​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​വ​ർ വാ​ദി​ക്കു​ന്നു.

സ​ഹ​പ്ര​തി​യാ​യ വി​നോ​ദ് തോ​മാ​റി​നെ വെ​റു​തെ​വി​ട്ട ഉ​ത്ത​ര​വും അ​പ്പീ​ലി​ൽ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. പ്ര​ത്യേ​ക ജ​ഡ്ജി ദി​ഗ് വി​ന​യ് സിം​ഗ് ശ​നി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കും. 2023-ൽ ​ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ​തി​രെ ജ​ന്ത​ർ​മ​ന്ദ​റി​ൽ പ്ര​മു​ഖ ഗു​സ്തി​താ​ര​ങ്ങ​ൾ ന​ട​ത്തി​യ വ​ലി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി പൊ​ലി​സ് അ​ന്വേ​ഷ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യ​ത്. 

National

ജോലിക്കു പകരം ഭൂമി: ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ കുറ്റം ചുമത്തി

ന്യൂഡല്‍ഹി: ആർ.ജെ.ഡി. അധ്യക്ഷനും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ 'ജോലിക്ക് പകരം ഭൂമി' അഴിമതി കേസില്‍ കുറ്റം ചുമത്തി ഡല്‍ഹി റൗസ് അവന്യൂ കോടതി. സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെയാണ് കുറ്റം ചുമത്തിയത്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പട്ടുള്ള കുറ്റാരോപിതരുടെ അപേക്ഷ തള്ളിയാണ് കോടതി നടപടി.

2004-2009 കാലഘട്ടത്തില്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോൾ, റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികകളില്‍ നിയമനം നല്‍കുന്നതിന് പ്രത്യുപകാരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സൗജന്യമായി ഭൂമി കൈമാറ്റം ചെയ്തുവാങ്ങി എന്നാണ് സിബിഐയുടെ പ്രധാന ആരോപണം. ഇത്തരത്തില്‍ വാങ്ങിയ ഭൂമികള്‍ ലാലുവിന്‍റെ കുടുംബാംഗങ്ങളുടെ പേരിലോ അവരുമായി ബന്ധപ്പെട്ട കമ്പനികളിലോ രജിസ്റ്റര്‍ ചെയ്തു.

പ്രതിപ്പട്ടികയില്‍ ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ് (മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി), തേജ് പ്രതാപ് യാദവ്, മിസാ ഭാരതി (രാജ്യസഭാ എംപി), ഹേമ യാദവ് എന്നിവരും ഉള്‍പ്പെടുന്നു. മുന്‍ റെയില്‍വേ ഉദ്യോഗസ്ഥരും സഹായികളുമടക്കം നിരവധി പേര്‍ കേസിലെ പ്രതികളാണ്.

കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. 'ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രാലയത്തെ തന്‍റെ സ്വകാര്യ സാമ്രാജ്യമാക്കി മാറ്റി ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റ് നടത്തിയെന്നും പൊതുസേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങി കുടുംബത്തിന് സ്വത്ത് സമ്പാദിച്ചുവെന്നും ജഡ്ജി നിരീക്ഷിച്ചു. ജനുവരി അവസാനം കേസില്‍ പൂര്‍ണ വിചാരണ നടക്കും.

National

ഗോ​വ നി​ശാ​ക്ല​ബ് ദു​ര​ന്തം; ലൂ​ത്ര സ​ഹോ​ദ​ര​ൻ​മാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഗോ​വാ നി​ശാ​ക്ല​ബ് തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ലൂ​ത്ര സ​ഹോ​ദ​ര​ൻ​മാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി കോ​ട​തി. രോ​ഹി​ണി കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി വ​ന്ദ​ന​യാ​ണ് ഇ​രു​വ​ർ​ക്കും ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തീ​പി​ടി​ത്ത​മു​ണ്ടാ​യ "ബൈ ​റോ​മി​യോ ലെ​യ്ൻ' എ​ന്ന നി​ശാ​ക്ല​ബ് ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യു​മാ​ണ് ജാ​മ്യം തേ​ടി ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​രു​വ​രും നി​ല​വി​ൽ താ​യ്‌​ലാ​ൻ​ഡ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

ബൈ ​റോ​മി​യോ ലെ​യ്ൻ ക്ല​ബി​ൽ തീ​പി​ടി​ച്ച് 25പേ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രും രാ​ജ്യം​വി​ട്ടി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ർ​പോ​ൾ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​വി​ച്ചി​രു​ന്നു. താ​യ്‌​ല​ൻ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ ഉ​ട​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക​യ​ക്കും.

സം​ഭ​വ​ത്തി​ല്‍ ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് ഗോ​വ പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. നി​ശാ​ക്ല​ബ് സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​യാ​യ ബ്രി​ട്ടീ​ഷ് പൗ​ര​നെ​യും കേ​സി​ല്‍ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച്ച​ക​ളെ​കു​റി​ച്ച് വി​ശ​ദ​മാ​യ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​യെ ഷൂ ​എ​റി​ഞ്ഞ അ​ഭി​ഭാ​ഷ​ക​നെ ചെ​രു​പ്പൂ​രി അ​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​ക്കു നേ​രെ ഷൂ ​വ​ലി​ച്ചെ​റി​യാ​ൻ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ൻ രാ​കേ​ഷ് കി​ഷോ​റി​ന് നേ​രെ ആ​ക്ര​മ​ണം. ഒ​രാ​ൾ രാ​കേ​ഷ് കി​ഷോ​റി​നെ ചെ​രു​പ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ ക​ർ​ക​ർ​ദൂ​മ കോ​ട​തി പ​രി​സ​ര​ത്തു​വ​ച്ചാ​ണ് സം​ഭ​വം. സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി​യ​ത്. രാ​കേ​ഷ് കു​ഷോ​റി​ന് പ​രി​ക്കി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​ടെ ചീ​ഫ്‌ ജ​സ്‌​റ്റീ​സ്‌ ബി.​ആ​ർ. ഗ​വാ​യി​ക്കു​നേ​രെ അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ്‌ കി​ഷോ​ർ ഷൂ ​എ​റി​യാ​ൻ ശ്ര​മി​ച്ച​ത്.

"സ​നാ​ത​ന ധ​ർ​മ​ത്തോ​ടു​ള്ള അ​നാ​ദ​രം ഇ​ന്ത്യ സ​ഹി​ക്കി​ല്ലെ​ന്ന' മു​ദ്രാ​വാ​ക്യം വി​ളി​ച്ചു കൊ​ണ്ടാ​ണ് രാ​കേ​ഷ് കി​ഷോ​ർ ഷൂ ​എ​റി​ഞ്ഞ​തെ​ന്ന് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

National

പൗ​ര​ത്വം നേ​ടും മു​ൻ​പ് വോ​ട്ട​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി​യെ​ന്ന ഹ​ർ​ജി; സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്. പൗ​ര​ത്വം നേ​ടും മു​ൻ​പ് വോ​ട്ട​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി​യെ​ന്ന ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യാ​ണ് സോ​ണി​യ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.

സോ​ണി​യ ഇ​ന്ത്യ​ൻ പൗ​ര​ത്വം നേ​ടി​യ​ത് 1983-ലാ​ണെ​ന്നും 1980-ൽ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. ഹ​ർ​ജി ജ​നു​വ​രി ആ​റി​ന് പ​രി​ഗ​ണി​ക്കും.

മ​ജി​സ്‌​ട്രേ​റ്റ് ഹാ​ർ​ജി​ത് സിം​ഗ് ജ​സ്പാ​ൽ ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ ​വി​ഷ​യ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. 1980-81-ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Latest News

Corehub Up